രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന സെൽ ബസ് ഇന്ത്യൻ ഓയിലിന്
Tuesday, September 26, 2023 3:20 AM IST
കൊച്ചി: പ്രമുഖ വാഹനനിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന സെൽ ബസ് നിരത്തിലിറക്കി. ഇന്ത്യൻ ഓയിൽ കോർപറേഷനാണ് രണ്ടു ബസുകൾ ആദ്യഘട്ടത്തിൽ കൈമാറിയിരിക്കുന്നത്.
കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് ചെയർമാൻ എസ്.എം. വൈദ്യ, ടാറ്റ മോട്ടോഴ്സ് പ്രസിഡന്റും ചീഫ് ടെക്നോളജി ഓഫീസറുമായ രാജേന്ദ്ര പെട്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.