സച്ചിൻ, ലാറ, സെവാഗ് വീണ്ടും പാഡണിയും
Tuesday, October 15, 2019 11:43 PM IST
മുംബൈ: ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കർ, ബ്രയാൻ ലാറ, വിരേന്ദർ സെവാഗ്, തിലകരത്നെ ദിൽഷൻ, ജോണ്ടി റോഡ്സ് തുടങ്ങിയവർ വീണ്ടും പാഡണിയുന്നു. ട്വന്റി-20 ക്രിക്കറ്റിനായാണ് ഇവർ വീണ്ടും മൈതാനത്തെത്തുന്നത്.
അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരിസിൽ സച്ചിനുൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ കളിച്ചേക്കും എന്നാണ് റിപ്പോർട്ട്. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് ടീമുകളിലെ ഇതിഹാസ താരങ്ങളാണ് എല്ലാ വർഷവും നടക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരിസിൽ കളിക്കുക. അടുത്ത വർഷം ഫെബ്രുവരി രണ്ട് മുതൽ 16 വരെയാണ് മത്സരങ്ങൾ. ടൂർണമെന്റിന് ഇന്ത്യ വേദിയാകാൻ ബിസിസിഐ അനുമതി നൽകിയിട്ടുണ്ട്. സച്ചിനാണ് ബ്രാൻഡ് അംബാസഡർ.