സ​ർ​വ സ​ന്നാ​ഹം...
സ​ർ​വ സ​ന്നാ​ഹം...
Tuesday, October 19, 2021 12:02 AM IST
ദു​ബാ​യ്: ഐസിസി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​നു മു​ന്നോ​ടി​യാ​യു​ള്ള സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രേ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം.

സ്കോ​ർ: ഇം​ഗ്ല​ണ്ട് 20 ഓ​വ​റി​ൽ 188/5. ഇ​ന്ത്യ 19 ഓ​വ​റി​ൽ 192/3. ഇം​ഗ്ല​ണ്ടി​നാ​യി മൊ​യീ​ൻ അ​ലി (20 പ​ന്തി​ൽ 43 നോ​ട്ടൗ​ട്ട്), ലി​യാം ലി​വിം​ഗ്സ്റ്റ​ണ്‍ (20 പ​ന്തി​ൽ 30), ജോ​ണി ബെ​യ​ർ​സ്റ്റൊ (36 പ​ന്തി​ൽ 49) എ​ന്നി​വ​രാ​ണ് ത​ക​ർ​ത്ത​ടി​ച്ച​ത്.

ഇ​ന്ത്യ​ക്കാ​യി ഓ​പ്പ​ണിം​ഗി​നി​റ​ങ്ങി​യ​ത് കെ.​എ​ൽ. രാ​ഹു​ലും ഇ​ഷാ​ൻ കി​ഷ​നും. രാ​ഹു​ൽ 24 പ​ന്തി​ൽ മൂ​ന്ന് സി​ക്സും ആ​റ് ഫോ​റും അ​ട​ക്കം 51 റ​ണ്‍​സ് അ​ടി​ച്ച​ശേ​ഷ​മാ​ണ് പു​റ​ത്താ​യ​ത്. നേ​രി​ട്ട 36-ാം പ​ന്തി​ൽ ഇ​ഷാ​ൻ കി​ഷ​നും അ​ർ​ധ​സെ​ഞ്ചു​റി​യി​ലെ​ത്തി. 46 പ​ന്തി​ൽ മൂ​ന്ന് സി​ക്സും ഏ​ഴ് ഫോ​റും അ​ട​ക്കം 70 റ​ൺ​സ് അ​ടി​ച്ച ഇ​ഷാ​ൻ കി​ഷ​ൻ റി​ട്ട​യേ​ർ​ഡ് ഹ​ർ​ട്ട് ആ​യി.

മൂ​ന്നാം ന​ന്പ​റാ​യെ​ത്തി​യ വി​രാ​ട് കോ​ഹ്‌​ലി (12 പ​ന്തി​ൽ 11) നി​രാ​ശ​പ്പെ​ടു​ത്തി. ഋ​ഷ​ഭ് പ​ന്ത് (14 പ​ന്തി​ൽ 29 നോ​ട്ടൗ​ട്ട്), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (10 പ​ന്തി​ൽ 12 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ അ​വ​സ​രോ​ചി​ത ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ ഒ​രു ഓ​വ​ർ ബാ​ക്കി​നി​ൽ​ക്കേ ജ​യം സ്വ​ന്ത​മാ​ക്കി.

പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​ൻ, ദ​​​​​​​ക്ഷി​​​​​​​ണാ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​ ജ​​​​​​​യിച്ചു

ട്വ​​​​​​​ന്‍റി-20 ലോ​​​​​​​ക​​​​​​​ക​​​​​​​പ്പ് സ​​​​​​​ന്നാ​​​​​​​ഹ മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​നും ദ​​​​​​​ക്ഷി​​​​​​​ണാ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​യും ജ​​​​​​​യം സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി. പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​ൻ വെ​​​​​​​സ്റ്റ് ഇ​​​​​​​ൻ​​​​​​​ഡീ​​​​​​​സി​​​​​​​നെ ഏ​​​​​​​ഴു വി​​​​​​​ക്ക​​​​​​​റ്റി​​​​​​​നും ദ​​​​​​​ക്ഷി​​​​​​​ണാ​​​​​​​ഫ്രി​​​​​​​ക്ക അ​​​​​​​ഫ്ഗാ​​​​​​​നി​​​​​​​സ്ഥാ​​​​​​​നെ 41 റ​​​​​​​ണ്‍​സി​​​​​​​നു​​​​​​​മാ​​​​​​​ണു കീ​​​​​​​ഴ​​​​​​​ട​​​​​​​ക്കി​​​​​​​യ​​​​​​​ത്.


ടോ​​​​​​​സ് ജ​​​​​​​യി​​​​​​​ച്ച വി​​​​​​​ൻ​​​​​​​ഡീ​​​​​​​സി​​​​​​​നെ പാ​​​​​​​ക് ബൗ​​​​​​​ള​​​​​​​ർ​​​​​​​മാ​​​​​​​ർ 20 ഓ​​​​​​​വ​​​​​​​റി​​​​​​​ൽ ഏ​​​​​​​ഴ് വി​​​​​​​ക്ക​​​​​​​റ്റ് ന​​​​​​​ഷ്ട​​​​​​​ത്തി​​​​​​​ൽ 130ൽ ​​​​​​​ഒ​​​​​​​തു​​​​​​​ക്കി. ബാ​​​​​​​റ്റിം​​​​​​​ഗി​​​​​​​ൽ ക്യാ​​​​​​​പ്റ്റ​​​​​​​നും ട്വ​​​​​​​ന്‍റി-20 ലോ​​​​​​​ക ഒ​​​​​​​ന്നാം ന​​​​​​​ന്പ​​​​​​​ർ ബാ​​​​​​​റ്റ​​​​​​​റു​​​​​​​മാ​​​​​​​യ ബാ​​​​​​​ബ​​​​​​​ർ അ​​​​​​​സം (41 പ​​​​​​​ന്തി​​​​​​​ൽ 50), ഫ​​​​​​​ഖാ​​​​​​​ർ സ​​​​​​​മാ​​​​​​​ൻ (24 പ​​​​​​​ന്തി​​​​​​​ൽ 46 നോ​​​​​​​ട്ടൗ​​​​​​​ട്ട്) എ​​​​​​​ന്നി​​​​​​​വ​​​​​​​ർ തി​​​​​​​ള​​​​​​​ങ്ങി.

അ​​​​​​​ഫ്ഗാ​​​​​​​നി​​​​​​​സ്ഥാ​​​​​​​നെ​​​​​​​തി​​​​​​​രേ ടോ​​​​​​​സ് ജ​​​​​​​യി​​​​​​​ച്ച് ബാ​​​​​​​റ്റിം​​​​​​​ഗി​​​​​​​നി​​​​​​​റ​​​​​​​ങ്ങി​​​​​​​യ ദ​​​​​​​ക്ഷി​​​​​​​ണാ​​​​​​​ഫ്രി​​​​​​​ക്ക എ​​​​​​​യ്ഡെ​​​​​​​ൻ മാ​​​​​​​ർ​​​​​​​ക്രം (48), തം​​​​​​​ബ ബൗ​​​​​​​മ (31), വാ​​​​​​​ൻ ഡെ​​​​​​​ർ ഡ​​​​​​​സെ​​​​​​​ൻ (21) എ​​​​​​​ന്നി​​​​​​​വ​​​​​​​രി​​​​​​​ലൂ​​​​​​​ടെ 20 ഓ​​​​​​​വ​​​​​​​റി​​​​​​​ൽ അ​​​​​​​ഞ്ച് വി​​​​​​​ക്ക​​​​​​​റ്റ് ന​​​​​​​ഷ്ട​​​​​​​ത്തി​​​​​​​ൽ 145 റ​​​​​​​ണ്‍​സ് നേ​​​​​​​ടി. അ​​​​​​​ഫ്ഗാ​​​​​​​നി​​​​​​​സ്ഥാ​​​​​​​ന്‍റെ മ​​​​​​​റു​​​​​​​പ​​​​​​​ടി 20 ഓ​​​​​​​വ​​​​​​​റി​​​​​​​ൽ എ​​​​​​​ട്ടു വി​​​​​​​ക്ക​​​​​​​റ്റ് ന​​​​​​​ഷ്ട​​​​​​​ത്തി​​​​​​​ൽ 104ൽ ​​​​​​​അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​ച്ചു.

ദ​​​​​​​ക്ഷി​​​​​​​ണാ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​യ്ക്കാ​​​​​​​യി ത​​​​​​​ബ്രൈ​​​​​​​സ് ഷാം​​​​​​​സി നാ​​​​​​​ല് ഓ​​​​​​​വ​​​​​​​റി​​​​​​​ൽ 18 റ​​​​​​​ണ്‍​സി​​​​​​​നു മൂ​​​​​​​ന്നു വി​​​​​​​ക്ക​​​​​​​റ്റ് വീ​​​​​​​ഴ്ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.