തെംബ ബൗമ നയിക്കും
Wednesday, May 18, 2022 1:50 AM IST
കേപ് ടൗൺ: ഇന്ത്യക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ തെംബ ബൗമ നയിക്കും. ജൂണ്‍ ഒന്‍പത് മുതൽ 19 വരെയായി അഞ്ചുമത്സര പരന്പരയാണ് അരങ്ങേറുക. യുവതാരം ട്രിസ്റ്റണ്‍ സ്റ്റബ്സ് ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറ്റം കുറിക്കും. വെടിക്കെട്ട് ബാറ്ററായ സ്റ്റബ്സ് ദക്ഷിണാഫ്രിക്കൻ ട്വന്റി-20 ചലഞ്ച് ടൂർണമെന്റിൽ ഏഴു മത്സരങ്ങളിൽ നിന്ന് 293 റണ്‍സ് അടിച്ചെടുത്തിരുന്നു.
ഐപിഎല്ലിൽ കളിക്കുന്ന പേസർ ആൻറിച്ച് നോർക്കിയ ടീമിൽ തിരിച്ചെത്തി. പരിചയസന്പന്നനായ വെയ്ൻ പാർണൽ ടീമിലിടം നേടിയതാണ് ശ്രദ്ധേയം. 2017നുശേഷം ആദ്യമായാണ് പാർണെലിന് ദേശീയ ടീമിലേക്ക് വിളിയെത്തുന്നത്.
ദക്ഷിണാഫ്രിക്കൻ ടീം: തെംബ ബൗമ, ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, ഹെൻറിച്ച് ക്ലാസൻ, കേശവ് മഹാരാജ്, മാർക്രം, ഡേവിഡ് മില്ലർ, എൻഗിഡി, ആൻറിച്ച് നോർക്കിയ, വെയ്ൻ പാർണൽ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കഗിസൊ റബാദ, തബ്റൈസ് ഷംസി, ട്രിസ്റ്റൻ സ്റ്റബ്സ്, റാസി വാൻ ഡെർ ഡ്യൂസൻ, മാർക്കോ യാൻസണ്.