സെമിയിൽ കടന്നു
Tuesday, September 19, 2023 11:45 PM IST
ചങ്ങനാശേരി: അസംപ്ഷൻ കോളേജ് ഗോൾഡൻ ജൂബിലി മെമ്മോറിയൽ ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോളിൽ മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, സെന്റ് ജോസഫ്സ് കോളേജ്, ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജ് എന്നീ ടീമുകൾ സെമിയിൽ.
ചങ്ങനാശേരി അസംപ്ഷൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് പാലാ അൽഫോൻസ കോളജിനെയും (31-22) ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ്, കളമശേരി രാജഗിരി കോളേജിനെയും (42-16) ചാലക്കുടി സേക്രഡ് ഹാർട്ട് കോളജ് (55-25) എറണാകുളം സെന്റ് തെരേസസ് കോളജിനെയും പരാജയപ്പെടുത്തി.