ധനസഹായത്തിന് അപേക്ഷിക്കാം
1224055
Saturday, September 24, 2022 12:13 AM IST
തിരുവനന്തപുരം : വിമുക്തഭടന്മാര്ക്കും അവരുടെ വിധവകള്‍ക്കും അമാല്‍ഗമേറ്റഡ് ഫണ്ടില്‍ നിന്നും സ്വയംതൊഴില്‍ പ്രോത്സാഹന ധനസഹായ സബ്സിഡി സ്കീം പ്രകാരം പരമാവധി 50,000 രൂപ അനുവദിക്കുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ബാങ്കുകളില്‍ നിന്നോ കേന്ദ്ര സംസ്ഥാന ഏജന്‍സികളില്‍ നിന്നോ ലോണ്‍ സ്വീകരിച്ച് വിജയകരമായി സ്വയംതൊഴില്‍ പദ്ധതികള്‍ നടത്തിവരുന്നവരാകണം.
വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ഇഎസ്എം ഐഡി കാര്‍ഡ്, ഡിസ്ചാര്‍ജ് ബുക്ക്, പിപിഒ എന്നിവയുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം.
കൂടാതെ സൈറ്റ് വിസിറ്റ് റിപ്പോര്‍ട്ട് ഫോട്ടോ സഹിതം സംരംഭത്തിനെ കുറിച്ച് വിശദീകരിച്ചുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ റിപ്പോര്‍ട്ടും ബാങ്കില്‍ നിന്നും സ്വയംതൊഴില്‍ സംരംഭത്തിനു വേണ്ടി ലോണ്‍ എടുത്തിട്ടുണ്ടെന്ന് കാണിക്കുന്ന രേഖയും ഒരു വര്‍ഷമായി കൃത്യമായി ലോണ്‍ തിരിച്ചടയ്ക്കുന്നു എന്നതിന്റെ രേഖയും സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2472748.