മലങ്കര ബൈബിൾ കണ്വൻഷൻ നാളെ മുതൽ
1244375
Wednesday, November 30, 2022 12:11 AM IST
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ തിരുവനന്തപുരം വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 30-ാമതു മലങ്കര ബൈബിൾ കണ്വൻഷൻ നാളെ ആരംഭിച്ച് നാലിനു സമാപിക്കും.
പട്ടം സെന്റ് മേരീസ് കത്തീഡ്രൽ അങ്കണത്തോടു ചേർന്നുള്ള സെന്റ് മേരീസ് സ്കൂൾ ഓഡിറ്റോറിയത്തിലാണു കണ്വൻഷൻ നടക്കുക. നാളെ വൈകുന്നേരം 6.30 ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ബൈബിൾ കണ്വൻഷൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫാ. ജിസൻ പോൾ വചനസന്ദേശം നൽകും. രണ്ടിന് ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പാ, മൂന്നിന് ഫാ. ബോബി ജോസ് കട്ടിക്കാട്, നാലിന് ഫാ. ഡാനിയേൽ പൂവണ്ണത്തിൽ എന്നിവർ വചനസന്ദേശം നൽകും. എല്ലാ ദിവസവും വൈകുന്നേരം അഞ്ചിനു ജപമാല പ്രാർഥനയും സന്ധ്യാ നമസ്കാരവും ഗാനശുശ്രൂഷയും വചനപ്രഘോഷണവും വിശുദ്ധ കുർബാനയുടെ ആരാധനയും ഉണ്ടായിരിക്കും.