ബേക്കറിയിൽ തീപിടിത്തം: ലക്ഷങ്ങളുടെ നഷ്ടം
1264938
Saturday, February 4, 2023 11:35 PM IST
കിളിമാനൂർ : കാരേറ്റ് പ്രവർത്തിക്കുന്ന ബേക്കറിയിൽ തീ പിടിച്ച് പത്തു ലക്ഷം രൂപയുടെ നഷ്ടം . കാരേറ്റ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന വാമനപുരം അനന്തപുരിയിൽ സുരേഷ് ബാബുവിന്റെ ഉടമസ്ഥതയിൽ ബ്രിക്സ് ബേക്കറിയിലാണ് വെള്ളിയാഴ്ച രാത്രിയിൽ തീ പിടിച്ചത്.
സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് കടയുടെ ഗ്ലാസ് പൊട്ടിച്ച് അകത്തു കടന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഇതിനോട് ചേർന്ന് നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടങ്കിലും തീ നിയന്ത്രണ വിധേയമാക്കിയതുകൊണ്ട് വൻ ദുരന്തം ഒഴിവായി. തീപ്പിടിത്തത്തിനു കാരണം വൈദ്യതിയുടെ ഓവർലോഡാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കിളിമാനൂർ പോലീസിലും കെഎസ്ഇബിയിലും കേരള സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സജി സ്റ്റീൽ ഇന്ത്യയുടെ നേതൃത്വത്തിൽ പരാതി നൽകി.