മരിയനാട് ഫുട്ബോള്‍: ജെഎസ്എസി പുതിയതുറ ഫൈനലില്‍
1278796
Sunday, March 19, 2023 12:09 AM IST
മരിയനാട്: ബിഷപ് പീറ്റര്‍ ബര്‍ണാര്‍ഡ് മെമ്മോറിയല്‍ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന നയന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ജെഎസ്എസി പുതിയതുറ ഫൈനലില്‍ കടന്നു. ഇന്നലെ നടന്ന ആദ്യസെമി ഫൈനലില്‍ അവര്‍ ആതിഥേയരായ ബിപിബിബിഎം മരിയനാടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി. മുഴുവന്‍ സമയവും പൂര്‍ത്തിയായപ്പോള്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്. ജെഎസ്എസി പുതിയതുറയുടെ ജൈവിനാണ് ഇന്നലത്തെ മികച്ച കളിക്കാരന്.