വിളപ്പിലിൽ സ്റ്റേഡിയം: സ്ഥലം വാങ്ങാൻ ബജറ്റ് നിർദേശം
1280627
Friday, March 24, 2023 11:26 PM IST
കാട്ടാക്കട: വിളപ്പിലിൽ പഞ്ചായത്തുവക സ്റ്റേഡിയം നിർമിക്കാൻ സ്ഥലം വാങ്ങാൻ 1.51 കോടി രൂപ ബജറ്റിൽ നീക്കിവച്ചു. കഴിഞ്ഞദിവസം വിളപ്പിൽ പഞ്ചായത്തിൽ അവതരിപ്പിച്ച വാർഷിക ബജറ്റിലാണ് ഈ നിർദേശം.
41.66 കോടി വരവും 39.45 കോ ടി ചെലവും 2.20 കോടി നീക്കിയിരിപ്പും പ്രതീക്ഷിച്ചാണ് ബജറ്റ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ അധ്യക്ഷയായിരുന്നു. കാർഷിക മൃഗസംരക്ഷണ മേഖലയ്ക്ക് 45. 25 ലക്ഷം, ആരോഗ്യമേഖലയ്ക്ക് 59.50 ലക്ഷം, ശുചിത്വ- മാലിന്യ സംസ്കരണത്തിന് 55 ലക്ഷം, ഭവനിർമാണത്തിനു നാലു കോടി, വിദ്യഭ്യാസ മേഖലയ്ക്ക് 15.25 ലക്ഷം, കുടിവെള്ളത്തിന് 75 ലക്ഷം, റോഡ് അറ്റകുറ്റപണികൾക്ക് 1. 5 കോടി എന്നിങ്ങനെ വിവിധ മേഖലകളിലെ സമഗ്രവികസനം മുന്നിൽ ക്കണ്ടാണ് ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നത്. അതി ദാരിദ്യ നിർമാർജനം, ടൂറിസം, കെട്ടിടങ്ങളുടെ നവീകരണം എന്നിവയ്ക്കും തുക വകയിരിത്തിയിട്ടുണ്ട്. തനതു വരുമാന വർധനവിനും നികുതിയിതര വരുമാന വർ ധനവിനും ലക്ഷ്യമിട്ട് തുകകൾ പൂർണമായി പിരിച്ചെടുക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു.