കിളിമാനൂർ : ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. ഇന്നലെ രാവിലെ 7.30 ന് സംസ്ഥാന പാതയിൽ കീഴായിക്കോണം അമ്പലമുക്കിലുണ്ടായ അപകടത്തിൽ പോങ്ങനാട് മഞ്ചേഷ് ലാന്റിൽ ഉഷ(63)ആണ് മരിച്ചത്. ഭർത്താവ് മോഹനനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കൾ: മഞ്ചേഷ്, മനേഷ്. മരുമക്കൾ:രുഗ്മ, അർച്ചന.