ബി​ൽ കു​ടി​ശി​ക; ത​ന്പാ​നൂ​ർ കെഎസ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ ഫ്യൂ​സ് ഉൗ​രി കെഎസ്ഇബി
Sunday, October 1, 2023 4:57 AM IST
തി​രു​വ​ന​ന്ത​പു​രം: ത​ന്പാ​നൂ​ർ കെഎ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ലി​നെ ഇ​രു​ട്ടി​ലാ​ഴ്ത്തി കെ എസ്ഇ​ബി. രേ​ഖാ​മൂ​ലം വി​വ​ര​മ​റി​യി​ച്ച ശേ​ഷ​മേ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്കാ​വൂ എ​ന്ന നി​ർ​ദേ​ശം നി​ല​നി​ൽ​ക്കെ​യാ​ണ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ ത​ന്പാ​നൂ​ർ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ ഫ്യൂ​സ് ഉൗ​രി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നാ​ല് ബി​ല്ലു​ക​ളി​ൽ മൂ​ന്നെ​ണ്ണം ഡി​പ്പോ അ​ധി​കൃ​ത​ർ അ​ട​ച്ചി​രു​ന്നു. 41,000 രൂ​പ​യു​ടെ ഒ​രു ബി​ല്ല് ശ്ര​ദ്ധ​യി​ൽ​പെ​ടാ​തിരുന്ന തിനാൽ തുകയടയ്ക്കാൻ വി​ട്ടു​പോ​യി. ഇ​ക്കാ​ര്യം മു​ൻ​കൂ​ട്ടി ധ​രി​പ്പി​ക്കാ​മെ​ന്നി​രി​ക്കെ​യാ​ണ് കെഎസ്ഇബിയുടെ ന​ട​പ​ടി.

വൈ​ദ്യു​തി നി​ല​ച്ച​തോ​ടെ സെ​ക്ഷ​നി​ൽ വി​ളി​ച്ച് വി​വ​ര​മാ​രാ​ഞ്ഞ​പ്പോ​ഴാ​ണ് ബി​ൽ കു​ടി​ശി​ക​യു​ടെ കാ​ര്യ​വും ഫ്യൂ​സ് ഉൗ​രി​യ​താ​ണെ​ന്ന വി​വ​ര​വു​മ​റി​യു​ന്ന​ത്. ഇ​തോ​ടെ ഉ​ട​ൻ ത​ന്നെ ബി​ല്ല​ട​ച്ചു. പി​ന്നാ​ലെ വൈ​ദ്യു​തി​യു​മെ​ത്തി. അ​ര​മ​ണി​ക്കൂ​ർ വൈ​ദ്യു​തി നി​ല​ച്ച​തോ​ടെ ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചു.