ലോക്സഭാ തെരഞ്ഞെടുപ്പ്: വെഞ്ഞാറമൂട്ടിൽ പോലീസിന്റെ റൂട്ട് മാർച്ച്
1417176
Thursday, April 18, 2024 6:31 AM IST
വെഞ്ഞാറമൂട്: ഈമാസം 26ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മുന്നോടിയായി വെഞ്ഞാറമൂട് മേഖലയിൽ പോലീസ് റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചു. വെഞ്ഞാറമൂട് പോലീസും കേന്ദ്രസേനയും സംയുക്തമായാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. കഴിഞ്ഞ വൈകുന്നേരമാണ്സംയുക്ത റൂട്ട് മാര്‍ച്ച് നടത്തിയത്.
വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ്, സബ് ഇന്‍സ്പെക്ടര്‍ ജ്യോതിഷ് ചിറവൂര്‍, എസ്ഐ മാരായ വിജയകുമാര്‍, ശശി, അജി സാമുവല്‍, പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങൾ സിഐഎസ്എഫ് ജവാന്മാർ തുടങ്ങിയവർ മാർച്ചിൽ അണിനിരന്നു.