മയക്കുമരുന്നു സംഘത്തിന് സാന്പത്തിക സഹായം നൽകിയ യുവതി പി‌ടിയിൽ
Friday, September 6, 2024 6:32 AM IST
കു​ള​ത്തൂ​ർ: മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​നു സാ​മ്പ​ത്തി​ക സ​ഹാ​യ​മെ​ത്തി​ക്കു​ന്ന യു​വ​തി തു​മ്പ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ അ​നി​ൽ​കു​മാ​റി​ന്‍റെ ഭാ​ര്യ രേ​ഖ (39) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നേ​ര​ത്തെ ക​ഴ​ക്കൂ​ട്ടം എ​ഫ്സി​ഐ ഗോ​ഡൗ​ണി​നു സ​മീ​പ​ത്തു​വ​ച്ച് 150 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി നേ​മം സ്വ​ദേ​ശി​യാ​യ വി​ഷ്ണു അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് ബാ​ഗ്ലൂ​രി​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്നു വാ​ങ്ങാ​നും വി​ൽ​ക്കാ​നും സാ​മ്പ​ത്തി​ക ന​ൽ​കി​യ​ത് രേ​ഖ​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. അ​തേ തു​ട​ർ​ന്നു യു​വ​തി നി​രീക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.


മാ​ത്ര​മ​ല്ല പേ​ട്ട പോ​ലി​സ് സ്റ്റേ​ഷ​നി​ൽ ഇ​വ​ർ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ളും നി​ല​വി​ലു​ണ്ട്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് അ​നി​ൽ​കു​മാ​റും പേ​ട്ട പോ​ലി​സ് സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ‍​ണ്.