നെ​യ്യാ​റ്റി​ന്‍​ക​ര: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ചെ​ങ്ക​ൽ ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക്ക് എ​ന്‍​എ​ബി​എ​ച്ച് ദേ​ശീ​യ അം​ഗീ​കാ​രം ല​ഭി​ച്ചു. നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി​യാ​ണ് ആ​യു​ഷ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്ത​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ക്വാ​ളി​റ്റി പ്രോ​ഗ്രാ​മു​ക​ൾ ന​ട​ന്നു​വ​രു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ടാ​ഗോ​ർ തി​യേ​റ്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ൽ നി​ന്ന് ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ഗി​രി​ജ സ​ർ​ട്ടി​ഫി​ക്ക​റ്റും പു​ര​സ്കാ​ര​വും ഏ​റ്റു​വാ​ങ്ങി. സ്ഥാ​പ​ന​ത്തി​ന്‍റെ പു​ര​സ്കാ​രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ര്‍.​എ​സ്. ഗാ​യ​ത്രി സ്വീ​ക​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​ത് കു​മാ​ർ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​മീ​ള​കു​മാ​രി , വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ത്രേ​സ്യ സി​ൽ​വ​സ്റ്റ​ർ, വാ​ർ​ഡ് മെ​മ്പ​ർ നി​ഷ എ​ന്നി​വ​ർ ചെ​ങ്ക​ൽ പ​ഞ്ചാ​യ​ത്തി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​വി​ധ ഗു​ണ​മേ​ന്മ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ പൊ​തു അം​ഗീ​കാ​ര​മാ​ണ് എ​ന്‍​എ​ബി​എ​ച്ച് സ​ർ​ട്ടി​ഫി​ക്കേ​ഷ​നി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം, രോ​ഗീ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം, രോ​ഗീ സു​ര​ക്ഷ, ഔ​ഷ​ധ ഗു​ണ​മേ​ന്മ, അ​ണു​ബാ​ധ നി​യ​ന്ത്ര​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന നി​ല​വാ​ര​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ലു​ക​ളെ തു​ട​ർ​ന്നാ​ണ് ഈ ​അം​ഗീ​കാ​രം ചെ​ങ്ക​ല്‍ ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക്ക് ല​ഭ്യ​മാ​യ​ത്.