പനിബാധിച്ച് മരിച്ചു
1584948
Tuesday, August 19, 2025 10:22 PM IST
വെഞ്ഞാറമൂട്: പനിബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണലിമുക്ക് ഭഗവതികോണം ഷീജാഭവനിൽ അജിമോൻ (38) ആണ് മരിച്ചത്.
ഒരാഴ്ചമുൻപാണ് പനിബാധിച്ച് ചികിത്സതേടിയിരുന്നു. തുടർന്ന് വീട്ടിലെ വിശ്രമത്തിനിടെ രോഗം മൂർചിച്ചതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ മരിച്ചു. നിർമാണ തൊഴിലാളിയായിരുന്നു. ഭാര്യ: ശുഭ. മക്കൾ: രശ്മിത, രശ്മിത്.