കിണറ്റിൽ വീണ് മരിച്ചു
1584949
Tuesday, August 19, 2025 10:22 PM IST
നെടുമങ്ങാട്: കിണറ്റിൽ വീണ വയോധിക മരിച്ചു. കരിപ്പൂര് നെടുമാനൂർ തടത്തരികത്ത് വീട്ടിൽ ചെല്ലമ്മ(84) ആണു മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെ ആയിരുന്നു സംഭവം. ശബ്ദം കേട്ട് മകൾ വന്നു നോക്കിയപ്പോഴാണ് കിണറ്റിൽ വീണ നിലയിൽ ചെല്ലമ്മയെ കണ്ടെത്തിയത്. നെടുമങ്ങാട് നിന്നും ഫയർ ഫോഴ്സെത്തി കരയ്ക്കെത്തിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.