റിട്ട.ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ വീട്ടിനുള്ളിൽ മരിച്ചനിലയിൽ
1584950
Tuesday, August 19, 2025 10:22 PM IST
നെടുമങ്ങാട്: റിട്ട.ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പുനലാൽ ഐശ്വര്യ ഭവനിൽ ജസ്റ്റിനെ (56)യാണ് കഴിഞ്ഞ ദിവസം വൈകുന്നേരം വീടിനുള്ളിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയുടെ ജനൽ ചില്ല് പൊട്ടിയ നിലയിലാണ്. ഇവിടെയെല്ലാം രക്തക്കറയും ഉണ്ട്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം വരുമെന്ന് പോലീസ് പറഞ്ഞു. മൂന്നു ദിവസമായി ജസ്റ്റിനെ വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് സമീപവാസികൾ പോലീസിനെ വിവരം അറിയിച്ചു.
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഗേറ്റിന്റെ പൂട്ട് പൊളിച്ച് വീട്ടിനുള്ളിൽകയറി നടത്തിയ പരിശോധനയിലാണ് മുറിയിലെ തറയിൽ മരിച്ച നിലയിൽ ജസ്റ്റിനെ കണ്ടെത്തിയത്. ഭാര്യയും കുട്ടികളുമായി പിണങ്ങി വർഷങ്ങളായി ഒറ്റയ്ക്കു കഴിയുകയായിരുന്നു ജസ്റ്റിനെന്ന് പ്രദേശവാസികൾ പറഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.