ബസും ബൈക്കും കൂട്ടിയിടിച്ച് പട്ടാളക്കാരന് മരിച്ചു
1584951
Tuesday, August 19, 2025 10:22 PM IST
വെഞ്ഞാറമൂട്: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പട്ടാളക്കാരന് മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്ക്.
മദ്രാസ് റെജിമെന്റിലെ ജവാനായ തിരുവനന്തപുരം തിരുവല്ലം അമ്പിളി നിവാസില്‍ അഖിലാണ്(31)മരിച്ചത്. ഭാര്യ ഐശ്വര്യക്കാണ്(25) പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് എംസി റോഡില്‍ വെമ്പായത്തിന് സമീപം കൊപ്പത്ത് വച്ചായിരുന്നു അപകടം.
വെഞ്ഞാറമൂട് ഭാഗത്ത് നിന്നും നെടുമങ്ങാടേക്ക് പോയ ബസ് മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടയില്‍ എതിര് ദിശയില്‍ നിന്നും വന്ന ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ച് വീണ് ദമ്പതികള്‍ക്ക് ഗുരുതുരമായ പരിക്കേറ്റു. തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാര്‍ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അഖില്‍ താമസിയാതെ മരണമടയുകയായിരുന്നു.