സ്റ്റുഡന്റ്സ് ഡേയിൽ അധ്യാപകരായി വിദ്യാർഥികൾ
1585194
Wednesday, August 20, 2025 7:07 AM IST
തിരുവനന്തപുരം: ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിലെ ഈ വർഷത്തെ സ്റ്റുഡൻസ് ഡേ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. സ്കൂൾ പ്രിൻസിപ്പൽ ഫാ. സേവ്യർ അന്പാട്ട് സിഎംഐ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. റോബിൻ പതിനാറിൽചിറ സിഎംഐ ആശംസകൾ അർപ്പിച്ചു.
സ്റ്റുഡന്റ് പ്രിൻസിപ്പൽ കുമാരി ശ്രേയ പി. നായർ സ്കൂൾ അധികാരത്തിന്റെ പ്രതീകാത്മക താക്കോൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. സേവ്യർ അന്പാട്ട് സിഎംഐയിൽനിന്ന് ഏറ്റുവാങ്ങി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളിൽ നിന്നും സ്കൂൾ പ്രിൻസിപ്പലായി കുമാരി ശ്രേയ പി. നായർ, വൈസ് പ്രിൻസിപ്പൽ ആയി അക്ഷയ് ഷൈനി രാജേഷ്, അക്കാദമിക് കോഓർഡിനേറ്റർ ആയി എ.എസ്. മാളവിക, എൽപി വിഭാഗം ഹെഡായി സിദ്ധാർഥ് ജി. നായർ, യുപി വിഭാഗം ഹെഡായി ആർ. അശ്വിൻ മാധവ്, ഹൈസ്കൂൾ വിഭാഗം ഹെഡായി അനോറ എൽസ മാത്യു,
ഹയർ സെക്കൻഡറി ഹെഡായി എസ്. സൂര്യനാരായണൻ എന്നിവർ സ്ഥാനമേറ്റു. പത്തു വിഷയങ്ങളിലായി 10, 12 ക്ലാസുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 109 വിദ്യാർഥികൾ അധ്യാപകരായി ക്ലാസുകൾ നയിച്ചു. ആർട്സ് വിഭാഗത്തിൽ നോറ ഫാത്തിമ, സയൻസ് വിഭാഗത്തിൽ റൂത് മെർസ് ജേക്കബ് എന്നിവർ മികച്ച അധ്യാപകരായി തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് സ്കൂൾ പ്രിൻസിപ്പൽ സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.
അക്കാഡമിക് കോ-ഓർഡിനേറ്റർ ജയ ജേക്കബ് കോശി ചടങ്ങിൽ സംബന്ധിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ജി.ആർ. രമ്യ സ്വാഗതവും പ്രോഗ്രാം കണ്‍വീനർ ഷൈനി ആന്റണി നന്ദിയും പറഞ്ഞു.