പെരിന്തൽമണ്ണ: റംസാൻ കാലത്തെ രക്തക്ഷാമം പരിഹരിക്കുന്നതിന് കിംസ് അൽശിഫയിൽ ബ്ലഡ് ഡോണേഴ്സ് കേരള പെരിന്തൽമണ്ണ (ബിഡികെ) സംഘടിപ്പിച്ച രക്തദാന ക്യാന്പ് തന്റെ 60-ാമത് രക്തദാനം നടത്തി പൊതുപ്രവർത്തകൻ ജയകൃഷ്ണൻ പെരിന്തൽമണ്ണ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നാൽപ്പതോളം പേർ ക്യാന്പിൽ പങ്കെടുത്തു.
രക്തദാനം നൽകിയവരെ പെരിന്തൽമണ്ണ കിംസ് അൽശിഫ വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. പി. ഉണ്ണീൻ അനുമോദിച്ചു. ക്യാന്പിന് ബ്ലഡ് ഡോണേഴ്സ് കേരള കോ-ഓർഡിനേറ്റർമാരായ ഷഫീക്ക് അമ്മിനിക്കാട്, അജ്മൽ ഹുസൈൻ, ഗിരീഷ് അങ്ങാടിപ്പുറം, വാസുദേവൻ പെരിന്തൽമണ്ണ, മുഹമ്മദ് അജാസ്, അഞ്ചൽ റോഷൻ എന്നിവർ നേതൃത്വം നൽകി.