കേരള കോണ്‍ഗ്രസ്-എം സ്ഥാപകദിനാഘോഷവും വില്ലേജ് ഓഫീസ് ധര്‍ണയും നടത്തി
1460315
Thursday, October 10, 2024 9:06 AM IST
വെറ്റിലപ്പാറ: കേരള കോണ്‍ഗ്രസ്-എം അറുപതാം സ്ഥാപകദിനാഘോഷവും വില്ലേജ് ഓഫീസ് ധര്‍ണയും നടത്തി. വെറ്റിലപ്പാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പ്രവര്‍ത്തകരായ വി.എസ്. മാത്യു വെട്ടിക്കുഴിച്ചാലില്‍, അഗസ്റ്റിന് പാലപ്പുറം എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. തുടര്‍ന്ന് മധുര പലഹാരം വിതരണം ചെയ്തു.
വര്‍ധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരേ പാര്‍ട്ടി, വെറ്റിലപ്പാറ വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ പ്രസിഡന്റ് ജോണി പുല്ലതാണി ധര്‍ണ ഉദ്ഘാടനം ചെയ്തു. തോമസ് പോള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാബു പി. ജോസഫ്, കെ.എം. ജോസഫ്, മേഴ്സി പരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പഴയകാല വനനിയമങ്ങള്‍ പരിഷ്കരിക്കണമെന്നും വന്യമൃഗങ്ങള്‍ കൃഷിസ്ഥലത്തേക്ക് പ്രവേശിക്കാതിരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗം ജിനേഷ്, തോമസ് തെരുവത്ത്, ബിനോയ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.