അത്തോളിയിൽ വയോധികൻ മരിച്ചനിലയിൽ
1574435
Thursday, July 10, 2025 12:45 AM IST
അത്തോളി: ടൗണിന് സമീപം കുറ്റിക്കാട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.തിരുവങ്ങൂർ പകൽവീട് അന്തേവാസിയായ കാപ്പാട് കാക്കച്ചിക്കണ്ടി ദാറുൽ നഹീസ് വീട്ടിൽ അലവി(74) യാണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. വൈകുന്നേരം ആറോടെ രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രദേശവാസികൾ പോലീസിൽ വിവരം അറിയിച്ചു. പേരാമ്പ്ര ഡിവൈഎസ്പി എൻ. സുനിൽകുമാർ, അത്തോളി പോലീസ് ഇൻസ്പെക്ടർ കെ. പ്രേംകുമാർ, എസ്ഐ എം.സി. മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി. രാവിലെ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം മാറ്റുമെന്ന് അത്തോളി പോലീസ് അറിയിച്ചു. ഒരാഴ്ചയായി അലവിയെ കാണാനില്ലെന്ന വിവരം സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു.