എക്സ്റേ മെഷിൻ പ്രവർത്തനരഹിതം; നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി
1574824
Friday, July 11, 2025 5:47 AM IST
നിലന്പൂർ: നിലമ്പൂർ ജില്ലാ ആശുപത്രിയിലെ എക്സ്റേ മെഷീൻ രണ്ടായ്ചയിലേറെയായി തകരാറിലായതിനെ തുടർന്ന് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ജില്ലാ ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
ആയിരകണക്കിന് രോഗികൾ ആശ്രയിക്കുന്ന നിലമ്പൂർ ജില്ലാ ആശുപത്രിയിലെ എക്സ്റേ മെഷിൻ പ്രവർത്തന രഹിതമായതിനാൽ നിർധന രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണെന്ന് യൂത്ത് കോൺഗ്രസ് നിലമ്പൂർ നിയോജകമണ്ഡലം പ്രസിഡന്റ് അമീർ പൊറ്റമ്മൽ പറഞ്ഞു.
അതേ സമയം മെഷിൻ പ്രവർത്തന സജ്ജമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട്. ഡോ. ഷിനാസ് ബാബു വ്യക്തമാക്കി.