ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗം ന്യൂ സർജിക്കൽ വാർഡിലേക്ക് മാറ്റി
1574826
Friday, July 11, 2025 5:47 AM IST
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗം ന്യൂ സർജിക്കൽ വാർഡിലേക്ക് മാറ്റി.ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷീനാലാലിന്റെ നിർദേശാനുസരണം നിലവിൽ പ്രവർത്തിച്ചിരുന്ന അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങളും മറ്റും ന്യൂ സർജിക്കൽ വാർഡിലേക്ക് മാറ്റി.
മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ സുമേഷ് വലമ്പൂർ,വാഹിദ അബു, ഫാറൂഖ് പൂപ്പലം, നിസാം മാനത്ത്മംഗലം, സുബീഷ് കെ. ദാസ് പരിയാപുരം, യദു കൃഷ്ണ പാതയ്ക്കര, ശ്യാം പാതയ്ക്കര,
രവീന്ദ്രൻ പാതായ്ക്കര, അൻവർ ഫൈസി പാതായ്ക്കര, ഖദീജ ജൂബിലി, കുട്ടൻ കാരുണ്യ എന്നിവർ അത്യാഹിത വിഭാഗം പുതിയ സർജിക്കൽ വാർഡിലേക്ക് മാറ്റുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടു.