മഹിളാ സാഹസ് യാത്രക്ക് സ്വീകരണം നൽകി
1574562
Thursday, July 10, 2025 5:34 AM IST
വണ്ടൂർ: മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് വണ്ടൂരിൽ ടി.കെ. ഗാർഡൻ ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണം എ.പി. അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മഹിള കോണ്ഗ്രസ് വണ്ടൂർ മണ്ഡലം പ്രസിഡന്റ് കെ.എം. പ്രസീത അധ്യക്ഷത വഹിച്ചു.
കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ചാണ് സ്ത്രീ ശക്തിയുടെ പ്രതിഷേധ ജ്വാലയായി യാത്ര നടത്തുന്നത്. ജാഥാ ക്യാപ്റ്റൻ അഡ്വ. ജെബി മേത്തർ എംപി, കെപസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, കെപസിസി അംഗങ്ങളായ കെ.ടി. അജ്മൽ, പി. വാസുദേവൻ,
സിഡിസി വൈസ് പ്രസിഡന്റ് കെ.സി. കുഞ്ഞുമുഹമ്മദ്, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ടി.പി. ഗോപാലകൃഷ്ണൻ, മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് പി.ടി. ജബീബ് സുക്കീർ, മഹിള കോണ്ഗ്രസ് അഖിലേന്ത്യ സെക്രട്ടറി അഡ്വ. ഫാത്തിമ രോഷ്ന തുടങ്ങിയവർ പങ്കെടുത്തു.