മഹിള കോണ്‍ഗ്രസ് സാഹസ് യാത്രക്ക് സ്വീകരണം നല്കി
1574828
Friday, July 11, 2025 5:47 AM IST
എടക്കര: വഴിക്കടവ് മണ്ഡലം മഹിള കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജെബി മേത്തര്‍ എംപി നയിക്കുന്ന മഹിള സാഹസ് യാത്രക്ക് മണിമൂളിയില്‍ സ്വീകരണം നല്കി. കെപിസിസി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. ഉഷാവേലു അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സുനീര്‍ മണല്‍പ്പാടം, ടി.കെ. അഫ്സത്ത്, ഷില്‍ജ ബിജു, രാധാമണി, ജെസി തോമസ് എന്നിവര്‍ സംസാരിച്ചു.