"ജനങ്ങളെ ദുരിതത്തിലാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നു'
1574821
Friday, July 11, 2025 5:31 AM IST
അങ്ങാടിപ്പുറം: വികസനം മുടക്കി ജനങ്ങളെ ദുരിതത്തിലാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സിപി എം ശ്രമിക്കുന്നതെന്ന് അങ്ങാടിപ്പുറം പഞ്ചായത്ത് യുഡിഎഫ് കൺവൻഷൻ ആരോപിച്ചു. ഓരാടംപാലത്തുനിന്ന് മാനത്തുമംഗലത്തേക്ക് ബൈപാസ് നിർമാണം ത്വരിതഗതിയിലാക്കി അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം അടിയന്തരമായി കാണണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
സിപിഎം അവരുടെ മന്ത്രിമാർക്ക് നിവേദനങ്ങൾ നൽകുന്നതും മന്ത്രി നിർദിഷ്ട ബൈപാസിന്റെ സ്ഥലം സന്ദർശിക്കുന്നതും ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതിനുള്ള നാടകം മാത്രമാണെന്നും ആരോപണം ഉയർന്നു.
കൺവൻഷൻ മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്തു. മുരളീധരൻ അധ്യക്ഷത വഹിച്ചു. പി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. ഹനീഷ്, പി.വി. മാത്യു വർഗീസ്, ജബ്ബാർ, എന്നിവർ പ്രസംഗിച്ചു.