തണൽ ഡയാലിസിസ് സെന്ററിന് സഹായ ഹസ്തവുമായി ജാപ്പ
1574825
Friday, July 11, 2025 5:47 AM IST
പൂക്കോട്ടുംപാടം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമരമ്പലം യൂണിറ്റ് നടത്തുന്ന തണൽ ഡയാലിസിസ് സെന്ററിന് കാരുണ്യ സ്പർശമേകി ജിദ്ദ അമരമ്പലം പ്രവാസി അസോസിയേഷൻ (ജാപ്പ ). വ്യാപാരഭവനിൽ നടന്ന പ്രവർത്തക സംഗമത്തിൽ ജാപ്പ മുഖ്യരക്ഷാധികാരി എൻ. ഹുസൈൻ ഒന്നാംഘട്ട സാമ്പത്തിക സഹായം ഡയാലിസിസ് സെന്റർ ഭാരവാഹികളായ ടി. അബ്ബാസ്, കെ. രാജീവൻ, ഇരുമ്പുഴി സലീം എന്നിവർക്ക് കൈമാറി.
യൂണിറ്റ് പ്രസിഡന്റ് ടി.കെ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. കെവിവിഇഎസ് കാരുണ്യനിധിയുടെയും യൂത്ത് വിംഗ് ഉണർവ് പദ്ധതിയുടെയും നറുക്കെടുപ്പ് അദ്ദേഹം നിർവഹിച്ചു. കെവിവിഇഎസ് ജില്ലാ ജനറൽ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് പദ്ധതി വിശദീകരണം നടത്തി.
തുടർന്ന് വനിതാ വിംഗ് സംസ്ഥാന ട്രഷററായി തെരെഞ്ഞെടുത്ത യൂണിറ്റ് പ്രസിഡന്റ് പി. ജാസ്മിനെ ആദരിച്ചു. വനിതാ വിംഗിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച റജീന ഫണ്ട് കൈമാറി. ജാപ്പ പ്രസിഡന്റ് അനീസ് തെക്കുമ്പുറക്കും ലത്തീഫ് മാസ്റ്ററും ധനസഹായം കൈമാറി. പി.എം. സീതിക്കോയ തങ്ങൾ, വി.പി. അബ്ദുൾകരീം,
അടുക്കത്ത് ഇസ്ഹാഖ്, കെ.സി. വേലായുധൻ, ബഷീർ കുറ്റമ്പാറ, അഷ്റഫ് മുണ്ടശേരി, കെ.വി. കുഞ്ഞാൻ, ഭാരവാഹികളായ കെ.അലി, റജുന പുലത്ത്, ആരിഫ , എം. മോഹൻദാസ്, മാവുങ്ങൽ അബ്ദുൾ കരീം തുടങ്ങിയവർ സംസാരിച്ചു.