ഗ്രാമീണ ബാങ്ക് ഹരിത കർമസേനയെ ആദരിച്ചു
1574564
Thursday, July 10, 2025 5:34 AM IST
നിലന്പൂർ: കേരള ഗ്രാമീണ ബാങ്ക് നിലന്പൂർ ശാഖ, ബാങ്കിന്റെ സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് നിലന്പൂർ നഗരസഭ ഹരിത കർമസേനയെ ആദരിച്ചു. നഗരസഭ ഹാളിൽ നടന്ന പരിപാടി മുനിസിപ്പൽ അധ്യക്ഷൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു. ഹരിത കർമസേന കെയർ ടേക്കർ സുരാജ് അധ്യക്ഷത വഹിച്ചു.
ഹരിത കർമ സേനാംഗങ്ങൾക്ക് ബാങ്കിന്റെ ഉപഹാരം നൽകി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ യു.കെ. ബിന്ദു, കേരള ഗ്രാമീണ ബാങ്ക് നിലന്പൂർ ശാഖ സീനിയർ മാനേജർ ശങ്കർ, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് എന്നിവർ പ്രസംഗിച്ചു. കൗണ്‍സിലർമാർ, നഗരസഭ ഉദ്യോഗസ്ഥർ, ബാങ്ക് ജീവനക്കാർ, ഹരിത കർമ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.