യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
1574832
Friday, July 11, 2025 5:47 AM IST
കരുവാരകുണ്ട്: ആരോഗ്യ രംഗത്തെ തുടരുന്ന അനാസ്ഥയുടെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കിഴക്കേത്തലയിൽ പ്രതിഷേധ പ്രകടനം നടത്തി. പൊതുസമ്മേളനം മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജന. സെക്രട്ടറി മുസ്തഫ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പ്രസിഡന്റ് എം.ടി. അലി നൗഷാദ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി നിസാജ് എടപ്പറ്റ, മണ്ഡലം ജന. സെക്രട്ടറി ഒ. കെ. അനീസ് മാസ്റ്റർ, മണ്ഡലം ഭാരവാഹികളായ സി.ടി. ചെറി, ജാഫർ പുൽവെട്ട, കരുവാരകുണ്ട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികളായ അഡ്വ. എൻ. മുഹമ്മദ് ബാദുഷ, ടി. ആദിൽ ജഹാൻ എന്നിവർ സംസാരിച്ചു.