മങ്കട മണ്ഡലത്തിലെ നാല് പിഡബ്ല്യുഡി റോഡുകൾക്ക് ഭരണാനുമതി
1574816
Friday, July 11, 2025 5:31 AM IST
മങ്കട: മങ്കട മണ്ഡലത്തിൽ ശോചനീയാവസ്ഥയിലുള്ള നാല് പിഡബ്ല്യുഡി റോഡുകളുടെ അറ്റകുറ്റ പണി നടത്തുന്നതിന് രണ്ടുകോടി എട്ടുലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു.തിരൂർക്കാട്-അനക്കയം റോഡ് (96.3 ലക്ഷം ),
കൊളത്തൂർ-മലപ്പുറം റോഡ്, കൊളത്തൂർ വില്ലേജ്പടി-തെക്കേക്കര-എടയൂർ റോഡ് (67 ലക്ഷം ), അങ്ങാടിപ്പുറം-ചെറുകുളമ്പ് റോഡ് (43.5 ലക്ഷം) എന്നീ റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചത്. റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടുത്തിയാണ് ഈ റോഡുകൾ നവീകരിക്കുക. ഈ റോഡുകളുടെ ശോചനീയാവസ്ഥ മഞ്ഞളാംകുഴി അലി എംഎൽഎ നിരവധി തവണ നിയമസഭയിൽ ഉന്നയിക്കുകയും വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തിരുന്നു.
ടെൻഡർ നടപടി പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും റോഡുകൾ ബിഎംബിസി നിലവാരത്തിൽ നവീകരിക്കുന്നതുവരെ പരിശ്രമങ്ങളും ജനകീയ സമരങ്ങളും തുടരുമെന്നും എംഎൽഎ പറഞ്ഞു.