ട്രാഫിക് ബോധവത്കരണവും അഡ്വൈസറി കമ്മിറ്റി യോഗവും
1574829
Friday, July 11, 2025 5:47 AM IST
എടക്കര: നാരോക്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീനിയര്‍ എസ്പിസി കാഡറ്റുകള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ട്രാഫിക് ബോധവത്കരണവും 2025-26 വര്‍ഷ അഡ്വൈസറി കമ്മിറ്റി യോഗവും ചേര്‍ന്നു. വഴിക്കടവ് വനം റേഞ്ച് ഓഫിസര്‍ ശരീഫ് പനോലന് ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകന് രാജേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടര്‍ ധനഞ്ജയദാസ് ക്ലാസെടുത്തു. നിലമ്പൂര്‍ അഗ്നിരക്ഷാസേന നിലയം ഓഫീസര്‍ കെ.പി. ബാബുരാജ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ രവിവര്‍മ ഏറാടി,
സിവില്‍ എക്സൈസ് ഓഫീസര്‍ കെ. രാജേഷ്, ഡി.ഐ. ഗീത, വി.പി. റസിയ, കെ.പി. മുസഫര്‍, ദിവ്യരാജ്, ആശ രാജ്, കെ. മറിയ, കെ.വി. മൊയ്തീന് കുട്ടി, മുനീറ എന്നിവര്‍ സംസാരിച്ചു. എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ കൈപുസ്തകമായ "കരുതല്‍' വിതരണവും നടത്തി.