ക്യാമ്പസിലെ അക്രമ സംഭവം: പ്രതിഷേധ മാർച്ച് നടത്തി എംഎസ്എഫ്
1574827
Friday, July 11, 2025 5:47 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി ഭരണകാര്യാലയത്തിലേക്ക് എംഎസ്എഫ് പ്രതിഷേധ മാർച്ച് നടത്തി. ക്യാമ്പസിലെ സമാധാന അന്തരീക്ഷം തകർക്കുന്നവർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സമരത്തെ തുടർന്ന് രജിസ്ട്രാറുമായി ചർച്ച നടത്തി.
പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് രജിസ്ട്രാർ ഉറപ്പുനൽകിയതായി നേതാക്കൾ പറഞ്ഞു. സമരം സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ, സംസ്ഥാനതല ഭാരവാഹികളായ പി.എ. ജവാദ്, ഫൈസൽ തടത്തിൽ, പി. മുസ്തഫ,സലാഹുദ്ധീൻ തെന്നല, കെ. നിസാം, അർഷാദ് തറയിട്ടാൽ, ടി.സി. മുസാഫിർ, പി.കെ. മുബഷിർ, അൽതാഫ്, ഫർഹാന എന്നിവർ സംസാരിച്ചു. .