ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
1574560
Thursday, July 10, 2025 5:34 AM IST
പെരിന്തൽമണ്ണ: മൗലാന കോളജ് ഓഫ് ഫാർമസിയിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.ഫാർമസി കൗണ്‍സിൽ ഓഫ് ഇന്ത്യ സെൻട്രൽ കൗണ്‍സിൽ മെന്പർ ഡോ. സലീമുല്ലാഹ് ഖാൻ ഉദ്ഘാടനം ചെയ്തു. മൗലാന കോളജ് ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. കെ.പി. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു.
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ വി.എം. സൈദ് മുഹമ്മദ്, വൈസ് പ്രിൻസിപ്പൽ ഡോ. പി.പി. നസീഫ്, ഡോ. ഷൈൻ സുദേവ്, ഡോ. സുജിത്ത് തോമസ്, ഡോ. സി. മുഹാസ്, ഡോ.യു.കെ. ഇല്യാസ്, ഡോ. കെ. അബ്ദുൾവാജിദ്, ഡോ. കെ. അമീന, ഡോ. വി.കെ. സുമ, കെ. മൊയ്തീൻ, പ്രശാന്ത് കുമാർ എന്നിവർ പ്രസംഗിച്ചു.
മൗലാന ഫാർമസി കോളജിൽ ബിഫാം പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ഗാനിയ അഹമ്മദ്, രണ്ടാം സ്ഥാനം നേടിയ ഐഷ ഷൈമ എന്നിവർക്ക് സ്വർണ മെഡൽ നൽകി. മൂന്നാം സ്ഥാനം നേടിയ എം.പി. ഫസീഹയ്ക്ക് പുരസ്കാരം നൽകി. ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റായി മുഹമ്മദ് നിഷാദ് തെരഞ്ഞെടുക്കപ്പെട്ടു.