കരുവാരകുണ്ട് കക്കറ വാർഡ് വിഭജനം; ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു
1574822
Friday, July 11, 2025 5:31 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കറ വാർഡ് വിഭജനത്തിൽ ക്രമക്കേടുകൾ ഉണ്ടെന്നാരോപിച്ച് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
കേസിന്റെ അന്തിമവിധിക്ക് വിധേയമായിട്ടായിരിക്കും കക്കറ വാർഡ് വിഭജനം അന്തിമമാവുകയുള്ളൂയെന്ന് ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി. കക്കറ വാര്‍ഡ് യുഡിഎഫ് കമ്മറ്റിക്ക് വേണ്ടി നൗഫൽ കക്കറ നൽകിയ ഹർജിയിൽ ജസ്റ്റിസ് സി.എസ്. ഡൈസാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. ഒ.സിദ്ധാര്‍ഥ്, അഡ്വ. എൻ.എ. മുഹമ്മദ് ബാദുഷ, അഡ്വ.സുശാന്ത് ഷാജി, അഡ്വ.ആൽബിൻ എ.ജോസഫ്, അഡ്വ. നേഘാ വർഗീസ്, അഡ്വ. എം. പാർവതി എന്നിവര്‍ ഹാജരായി.