തൊഴിലാളികൾ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി
1574830
Friday, July 11, 2025 5:47 AM IST
മഞ്ചേരി: കഴിഞ്ഞ ദിവസം സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനിടെ തൊഴിലാളി നേതാക്കളെ പോലീസ് മര്‍ദിച്ചെന്നാരോപിച്ച് തൊഴിലാളികള്‍ മഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സിഐടിയു സെന്ററില്‍ നിന്ന് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ പോലീസ് വലയം മറികടന്ന് സ്റ്റേഷനിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു.
സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശശികുമാര്‍ മാർച്ച് ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ ട്രഷറര്‍ പി. സുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫിറോസ് ബാബു, പി. കെ. മുരളീധരന്, പി സകരിയ, രാജന് പരുത്തിപ്പറ്റ, ടി. അന്‍സാര്‍, ഡിബോണ നാസര്‍ പ്രസംഗിച്ചു.