വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു
1574831
Friday, July 11, 2025 5:47 AM IST
മങ്കട: കടന്നമണ്ണ സർവീസ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു.
ബാങ്കിന്റെ പൊതുനന്മാ ഫണ്ടിൽ ഉൾപ്പെടുത്തി വെള്ളില പിടിഎം ഹൈസ്കൂളിലേക്കുള്ള സ്മാർട്ട് ടിവി മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. അസ്ഗർ അലി സ്കൂൾ അധികൃതർക്ക് കൈമാറി. ബാങ്ക് പ്രസിഡന്റ് സി.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.ടി. ഷറഫുദ്ദീൻ, മങ്കട ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷരീഫ് ചുണ്ടയിൽ, മെമ്പർ പി. ജംഷീർ, കേരളാ ബാങ്ക് മങ്കട ശാഖ മാനേജർ എ. പ്രീത, വി.കെ. മൻസൂർ, ബാങ്ക് വൈസ് പ്രസിഡന്റ് പി. അബ്ദുസമദ്,
സെക്രട്ടറി സൈഫുള്ള കറുമുക്കിൽ, പി.ടി. അബ്ദുൽ മജീദ്, ടി. നാരായണൻ, പി.സൈഫുന്നീസ, പി. കുഞ്ഞിമുഹമ്മദ്, ഷഫീഖ് കുന്നത്തൊടി എന്നിവർ പ്രസംഗിച്ചു.