വുഷു ചാന്പ്യൻഷിപ്പ് ജേതാവിനെ അനുമോദിച്ചു
1574563
Thursday, July 10, 2025 5:34 AM IST
പെരിന്തൽമണ്ണ: ഹൈദരാബാദിൽ നടന്ന നാഷണൽ ജൂണിയർ വുഷു ചാന്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ഓൾ ഇന്ത്യതലത്തിൽ മൂന്നാം സ്ഥാനം നേടിയ പൂക്കോടൻ മുഹമ്മദ് അഷ്ഫാക്കിന് പത്താം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി. ചടങ്ങിൽ നജീബ് കാന്തപുരം എംഎൽഎ മെമന്റോ നൽകി അനുമോദിച്ചു.
വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് മണ്ണേങ്ങൽ, ജനറൽ സെക്രട്ടറി ഇസ്മായിൽ, മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി ഹബീബ് മണ്ണേങ്ങൽ, വാർഡ് ഭാരവാഹികളായ നാസർ നാലകത്ത്, നവാസ് മാടശേരി, ജലീൽ കാരാട്ടിൽ, എ.വി.അത്തപ്പ, കെഎംസിസി നേതാക്കളായ കരുവാത്ത് സലാം, ഷമീർ പൂക്കോടൻ, ഷമീർ പച്ചീരി, ഷമീർ പറന്പൂർ, യൂത്ത്ലീഗ് ഭാരവാഹി എ.പി.ഹുസൻ എന്നിവർ പങ്കെടുത്തു.