ട്രിപ്പിൾ സ്വർണം നേടി മിന്നുംതാരമായി മുഹമ്മദ് സഹിൽ
1574565
Thursday, July 10, 2025 5:34 AM IST
അങ്ങാടിപ്പുറം: കൊല്ലം കടയ്ക്കൽ എസ്എച്ച്എം എൻജിനിയറിംഗ് കോളജിൽ സമാപിച്ച സംസ്ഥാന സബ് ജൂണിയർ പെൻകാക്ക് സിലാട്ട് ചാന്പ്യൻഷിപ്പിൽ മൂന്നു സ്വർണമെഡൽ സ്വന്തമാക്കി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി കെ. മുഹമ്മദ് സഹിൽ. സോളോ, ഫൈറ്റിംഗ്, തുംഗൽ വിഭാഗങ്ങളിലാണ് സഹിൽ സ്വർണം കൊയ്തത്.
ബോക്സിംഗ്, പെൻകാക്ക് സിലാട്ട് എന്നീ ഇനങ്ങളിൽ മുന്പും പലതവണ ദേശീയ, സംസ്ഥാന മത്സരങ്ങളിൽ ഈ മിടുക്കൻ മെഡൽ നേടിയിട്ടുണ്ട്. കട്ടുപ്പാറ ഐഡികെവൈ മാർഷ്യൽ ആർട്സിലെ വി.കെ.നബീൽ, കെ.സരള എന്നിവരാണ് പരിശീലകർ. കട്ടുപ്പാറ കുറുവക്കുന്നൻ മൊയ്തീൻകുട്ടിയുടെയും സീനത്തിന്റെയും മകനാണ്.