ഈ​സ്റ്റ് എ​ളേ​രി​യി​ല്‍ അ​ഞ്ച് നേ​താ​ക്ക​ള്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്
Saturday, December 3, 2022 1:22 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ഈ​സ്റ്റ് എ​ളേ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ച സ്ഥാ​നാ​ര്‍​ഥി​യെ അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് നേ​താ​ക്ക​ള്‍​ക്ക് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി. ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഇ.​പി. ചാ​ക്കോ, ഷി​ജു കി​ഴു​ത​റ, മു​ന്‍ ഡി​സി​സി സെ​ക്ര​ട്ട​റി സൈ​മ​ണ്‍ പ​ള്ള​ത്തു​കു​ഴി, ബെ​ന്നി കോ​ഴി​ക്കോ​ട്ട്, ജോ​ഷി തെ​ങ്ങും​പ​ള്ളി എ​ന്നി​വ​ര്‍​ക്കാ​ണ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ശി​പാ​ര്‍​ശ പ്ര​കാ​രം നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഇ​തോ​ടെ ല​യ​ന​സ​മ്മേ​ള​ന​ത്തി​ന് ശേ​ഷ​വും പാ​ര്‍​ട്ടി​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്ന് ഉ​റ​പ്പാ​യി. അ​ച്ച​ട​ക്കം ലം​ഘി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ല​യ​ന​ച​ര്‍​ച്ച​യി​ലെ വ്യ​വ​സ്ഥ​ക​ള്‍ പൂ​ര്‍​ണ​മാ​യി ന​ട​പ്പാ​ക്കു​ക​യും ചെ​യ്യാ​തെ ല​യ​നം പ്രാ​വ​ര്‍​ത്തി​ക​മാ​കി​ല്ലെ​ന്നാ​ണ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നി​ല​പാ​ട്.