വാ​ര്‍​ഷി​കാ​ഘോ​ഷം
Wednesday, January 25, 2023 1:02 AM IST
ചി​റ്റാ​രി​ക്കാ​ല്‍: തോ​മാ​പു​രം സെ​ന്റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ 63-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​വും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് ന​ട​ക്കും. സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്ന മു​ഖ്യാ​ധ്യാ​പി​ക കെ.​എ.​റോ​സി​ലി, അ​ധ്യാ​പ​ക​രാ​യ അ​ന്ന​മ്മ മാ​ത്യു, ടി.​എ​സ്.​ജോ​സ് എ​ന്നി​വ​ര്‍​ക്കു​ള്ള യാ​ത്ര​യ​യ​പ്പും ന​ട​ക്കും. പൊ​തു​സ​മ്മേ​ള​നം രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പ​ന്ത​മ്മാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഹയര്‍ സെ​ക്ക​ന്‍​ഡ​റി ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ത​ല​ശേരി അ​തി​രൂപ​ത കോ​ര്‍​പറേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ല്‍ നി​ര്‍​വ​ഹി​ക്കും. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത്ത​ല​ക്ക​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

​സ​ഹോ​ദ​യ സ്‌​കൂ​ള്‍ ചെ​സ് :ക്രൈ​സ്റ്റ്
സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ സ​ഹോ​ദ​യ സ്‌​കൂ​ള്‍ ചെ​സ് മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ കാ​ഞ്ഞ​ങ്ങാ​ട് ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി.
വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് സാ​വി​യോ സ്‌​കൂ​ള്‍ ര​ണ്ടാം സ്ഥാ​ന​വും ഉ​ളി​യ​ത്ത​ടു​ക്ക ജ​യ്മാ​താ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
നേ​ര​ത്തേ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ബി​നോ​യ് കെ. ​ഫ്രാ​ന്‍​സി​സ് മ​ത്സ​ര​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ര്‍ ഫാ.​അ​ഗ​സ്റ്റി ജോ​ണ്‍ സ​മ്മാ​ന​വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു.