400 കെ​വി ഉ​ഡു​പ്പി-​കാ​സ​ര്‍​ഗോ​ഡ് വൈ​ദ്യു​ത ലൈ​ന്‍: അ​ടി​യ​ന്ത​ര യോ​ഗ​ങ്ങ​ള്‍ ഇ​ന്നു​മു​ത​ല്‍
Saturday, January 28, 2023 1:32 AM IST
കാ​സ​ര്‍​ഗോ​ഡ്: 400 കെ​വി ഉ​ഡു​പ്പി-​കാ​സ​ര്‍​ഗോ​ഡ് വൈ​ദ്യു​തി ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്ഥ​ലം ഉ​ട​മ​ക​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ള്‍​പ്പെ​ടു​ന്ന​വ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം 28, 29, 30 തീ​യ​തി​ക​ളി​ല്‍ ചേ​രാ​ന്‍ തീ​രു​മാ​നി​ച്ചു. ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ക​ര്‍​ഷ​ക പ്ര​തി​നി​ധി​ക​ള്‍, ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. വൈ​ദ്യു​ത​ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണം. ഇ​ന്നു കു​മ്പ​ഡാ​ജെ പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടി​നും എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ല്‍ വൈ​കു​ന്നേ​രം നാ​ലി​നും യോ​ഗം ചേ​രും. നാ​ളെ കി​നാ​നൂ​ര്‍- ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടി​നും കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും, ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ല്‍ വൈ​കു​ന്നേ​രം നാ​ലി​നും യോ​ഗം ചേ​രും. 30നു ​രാ​വി​ലെ 11ന് ​ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലും യോ​ഗം ന​ട​ക്കും.