രാ​ജ്യാ​ന്ത​ര ബൈ​ക്ക് യാ​ത്ര​ക്കൊ​രു​ങ്ങി ലി​ബി​നും നി​തി​നും
Sunday, January 29, 2023 12:27 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഇ​ന്ത്യ​യു​ടെ അ​യ​ല്‍​രാ​ജ്യ​ങ്ങ​ളാ​യ ഭൂ​ട്ടാ​ന്‍, നേ​പ്പാ​ള്‍, മ്യാ​ന്‍​മ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് ര​ണ്ടു ചെ​റു​പ്പ​ക്കാ​ര്‍.
ബി​സി​ന​സു​കാ​രാ​യ വെ​ള്ള​രി​ക്കു​ണ്ട് സ്വ​ദേ​ശി ലി​ബി​നും ചീ​മേ​നി സ്വ​ദേ​ശി നി​തി​നു​മാ​ണ് യാ​ത്രി​ക​ര്‍. 2021 ഓ​ഗ​സ്റ്റി​ല്‍ വെ​ള്ള​രി​ക്കു​ണ്ടി​ല്‍ നി​ന്ന് ബു​ള്ള​റ്റി​ല്‍ യാ​ത്ര ചെ​യ്ത് ഹി​മാ​ല​യ​ത്തി​ലെ ക​ര്‍​ദു​ങ് ലാ ​പാ​സി​ല്‍ വ​രെ​യെ​ത്തി കെ​എ​ല്‍ 79 ഫ്‌​ളാ​ഗ് ഉ​യ​ര്‍​ത്തി ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട് ഇ​രു​വ​രും. റോ​യ​ല്‍ എ​ന്‍​ഫീ​ല്‍​ഡ് 450 സി​സി ഹി​മാ​ല​യ​ന്‍ ബു​ള്ള​റ്റി​ലാ​ണ് യാ​ത്ര.

എ​ല്‍​ഐ​സി ഏ​ജ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ന്‍
ഭാ​ര​വാ​ഹി​ക​ള്‍

കാ​ഞ്ഞ​ങ്ങാ​ട്: ഓ​ള്‍ ഇ​ന്ത്യ എ​ല്‍​ഐ​സി ഏ​ജ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ന്‍ കാ​ഞ്ഞ​ങ്ങാ​ട് ബ്രാ​ഞ്ച് സ​മ്മേ​ള​നം കോ​ഴി​ക്കോ​ട് ഡി​വി​ഷ​ന്‍ പ്ര​സി​ഡന്‍റ് സി.​ഒ.​ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​വി.​ഷാ​ജി, ടി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, വി.​എം.​ജോ​സ​ഫ്, കെ.​ബാ​ബു, പി.​എം.​അ​ഗ​സ്റ്റി​ന്‍, ടി.​രാ​ജ​ന്‍, പി. ​ജ​നാ​ര്‍​ദ്ദ​ന​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു. മേ​ഴ്സി​ക്കു​ട്ടി ജോ​ര്‍​ജ് സ്വാ​ഗ​ത​വും എം.​പ്ര​ദീ​പ്കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.
ഭാ​ര​വാ​ഹി​ക​ള്‍: പി.​എം.​അ​ഗ​സ്റ്റി​ന്‍ (പ്ര​സി​ഡ​ന്‍റ്), ഷി​ന്‍​സ് ജോ​ര്‍​ജ്, മേ​ഴ്സി​ക്കു​ട്ടി ജോ​ര്‍​ജ് (വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ര്‍), എം.​പ്ര​ദീ​പ് കു​മാ​ര്‍ (സെ​ക്ര​ട്ട​റി), കെ.​ബാ​ബു, ല​ക്ഷ്മി ത​മ്പാ​ന്‍ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍),പി.​ജ​നാ​ര്‍​ദ്ദ​ന​ന്‍ നാ​യ​ര്‍ (ട്ര​ഷ​റ​ര്‍).