ഹോട്ടലിന് ലൈസന്സ്; ചെയര്പേഴ്സണും വൈസ് ചെയര്മാനും കൊമ്പുകോര്ത്തു
1263898
Wednesday, February 1, 2023 12:48 AM IST
കാഞ്ഞങ്ങാട്: നഗരസഭ ഇടതുമുന്നണി യോഗത്തില് ചെയര്പേഴ്സണ് കെ.വി.സുജാതയും വൈസ് ചെയര്മാന് ബില്ടെക് അബ്ദുല്ലയും കൊമ്പുകോര്ത്തു. കാഞ്ഞങ്ങാട്ടെ ഒരു ഹോട്ടല് ലൈസന്സില്ലാത്തതിനാല് അടുത്തിടെ നഗരസഭ ഇടപെട്ട് പൂട്ടിച്ചിരുന്നു.
സൗകര്യവും മറ്റ് അടിസ്ഥാന സൗകര്യമില്ലാതെ പ്രവര്ത്തിച്ചതിനായിരുന്നു ഹോട്ടല് പൂട്ടിച്ചത്. ഹോട്ടലിന് ലൈസന്സ് നല്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും വാക്കേറ്റം നടത്തിയത്. പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വാക്കേറ്റം. നഗരസഭ അധികൃതര് ഹോട്ടല് അടപ്പിച്ച കാര്യം പറഞ്ഞാണ് വൈസ്ചെയര്മാന് ഹോട്ടല് വിഷയമെടുത്തിട്ടത്. ഉടമയ്ക്ക് വേണ്ടി വാദിക്കുകയും ചെയ്തു. നഗരസഭ വൈസ് ചെയര്മാന്റെ ഉറപ്പിലാണ് ഹോട്ടല് കുറച്ചുനാള് പ്രവര്ത്തിച്ചതെന്ന് ആരോപണമുയര്ന്നിരുന്നു.
ചെയര്പേഴ്സന്റെ താത്പര്യങ്ങള് കാരണമാണ് ലൈസന്സ് നല്കാത്തതെന്ന് വൈസ് ചെയര്മാന് ആരോപിച്ചതോടെയാണ് ഇരുവരും കൊമ്പുകോര്ത്തത്. അതിനിടെ ഹോട്ടലിന് ലൈസന്സ് നല്കാന് കഴിയില്ലെന്ന ഉറച്ച നിലപാടാണ് ചെയര്പേഴ്സണ് യോഗത്തില് എടുത്തത്.