ഡിജിറ്റല്‍ സാക്ഷരത പഠിപ്പിക്കാന്‍ ഡിജിറ്റല്‍ ബ്രിഗേഡ്
1265303
Monday, February 6, 2023 12:09 AM IST
കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്ത് സാക്ഷരതാ മിഷന് മുഖാന്തരം നടപ്പിലാക്കുന്ന ഡിജിറ്റല്‍ ലിറ്ററസി പരിപാടിയുടെ പരിശീലകരായി യോഗ്യതയുള്ളവരെ ഡിജി ബ്രിഗേഡുമാരായി നിയമിക്കാന്‍ തീരുമാനിച്ചു. ഐടി മിഷന് കൈറ്റ് നവകേരളം ലൈബ്രറി സാക്ഷരത മേഖലകളിലെ പ്രഗത്ഭരായവരെ ആണ് നിയമിക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ ഗ്രൂപ്പ് യോഗത്തിലാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ എസ്.എന്‍.സരിത, ഷിനോജ് ചാക്കോ, കെ.ശകുന്തള, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.ബാലകൃഷ്ണന്, സാക്ഷരത മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി.രാജേഷ,് ഐടി മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.നിവേദ്, കെ.ശങ്കരന്, അക്ഷയ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ എ.വി.ബാബു എന്നിവര്‍ പങ്കെടുത്തു.