സഹകരണമേഖലയെ തകര്‍ക്കാന്‍ തീവ്രശ്രമം: പി.കെ.ഫൈസല്‍
1265308
Monday, February 6, 2023 12:09 AM IST
കാഞ്ഞങ്ങാട്: സഹകരണമേഖലയെ തകര്‍ക്കാനുള്ള തീവ്രമത്സരമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നതെന്നും അതിന്റെ ഭാഗമാണ് പുതിയ കേന്ദ്ര സഹകരണ നിയമവും പിണറായി സര്‍ക്കാരിന്റെ പുതിയ സഹകരണ ഭേദഗതി കരടെന്നും ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍.
കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യതു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സി.വി.ഭാവനന്‍ അധ്യക്ഷ്യത വഹിച്ചു. ഡിസിസി സെക്രട്ടറി പി.വി.സുരേഷ്, സേവാദള്‍ സംസ്ഥാന ചെയര്മാന് രമേശന് കരുവാച്ചേരി, എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അമ്പക്കാട് സുരേഷ്, സുരേഷ് കൊല്ലം, സന്തോഷ് കോഴിക്കോട്, വിനോദ് കുമാര്‍ പുഞ്ചക്കര, കെ.വി.സന്തോഷ്, അജയന് വേളൂര്‍, ടി.വി.കുഞ്ഞിരാമന്, പി.വി.ബാലകൃഷ്ണന് മധു ബാലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: സി.വി.ഭാവനന്‍ (പ്രസിഡന്റ്), വിനോദ് ആവിക്കര, രാമന് ബന്തടുക്ക, (വൈസ് പ്രസിഡന്റുമാര്‍), കെ.സി.മോഹനന് (ജനറല്‍ സെക്രട്ടറി), ജിന്‍സ് വര്‍ഗീസ്, എം.എച്ച്.ഷാഫി (സെക്ര ട്ടറിമാര്‍), പി.പി.ജസീന്ത (ട്രഷറര്‍).