സ്‌​കൂ​ള്‍ ടാ​ങ്ക് വൃ​ത്തി​യാ​ക്കി ഇ​റ​ങ്ങു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​ര​ന്‍ കാ​ല്‍ വ​ഴു​തി​വീ​ണ് മ​രി​ച്ചു
Wednesday, February 8, 2023 10:27 PM IST
മ​ഞ്ചേ​ശ്വ​രം: സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലു​ള്ള കു​ടി​വെ​ള്ള സം​ഭ​ര​ണി വൃ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​റ​ങ്ങു​ന്ന​തി​നി​ടെ കാ​ല്‍​വ​ഴു​തി വീ​ണ് സ്‌​കൂ​ള്‍ ബ​സ് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. പാ​വൂ​ര്‍ ചൗ​ക്കി​ലെ മൊ​യ്തീ​ന്‍റെ​യും ഫാ​ത്തി​മ​യു​ടെ​യും മ​ക​ന്‍ ഫ​വാ​സ് (21) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം.

പാ​വൂ​ര്‍ സി​റാ​ജു​ല്‍ ഹു​ദാ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ ബ​സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഫ​വാ​സ്. ഇ​തേ സ്‌​കൂ​ളി​ലെ കു​ടി​വെ​ള്ള സം​ഭ​ര​ണി മ​റ്റൊ​രാ​ള്‍​ക്കൊ​പ്പം വൃ​ത്തി​യാ​ക്കി ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഫ​വാ​സ് കാ​ല്‍ വ​ഴു​തി താ​ഴേ​ക്ക് വീ​ണ​ത്. സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര​ട​ക്ക​മു​ള്ള​വ​ര്‍ ചേ​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫ​വാ​സി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല.