കണ്ണൂർ: കണ്ണൂർ മഹാത്മമന്ദിരത്തിൽ ഗാലറി ഏകാമി എന്ന പേരിൽ പുതിയ ആർട്ട് ഗാലറി ആരംഭിക്കും. ഗാലറിയുടെ ഉദ്ഘാടനും ആദ്യ പ്രദർശനവും 23 ന് ലോക പ്രശസ്ത കലാകരനും ക്യൂറേറ്ററുമായ ബോസ് കൃഷ്ണമാചാരി നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. റിസറക്ഷൻ ഓഫ് ദി ഫെമിലിയർ എന്ന പേരിലാണ് ആദ്യ പ്രദർശനം നടക്കുക. സി.ഭാഗ്യനാഥ്, ഇ.എൻ.ശാന്തി, അമീൻ ഖലീൽ, പ്രജക്ത പാലവ് ആഹേർ, സ്നേഹ മെഹറ എന്നിവരുടെ ഗ്രൂപ്പ് ഷോയാണ് ആദ്യത്തേത്. പത്രസമ്മേളനത്തിൽ സുനിൽ കുമാർ, ബിപിൻ വേണുഗോപാൽ, മഹേഷ് ഒറ്റച്ചാലിൽ എന്നിവർ പങ്കെടുത്തു.