പെന്ഫ്രണ്ട് ബോക്സ് നല്കി
1279334
Monday, March 20, 2023 1:07 AM IST
കാഞ്ഞങ്ങാട്: നഗരസഭയിലെ വിദ്യാലയങ്ങള്ക്ക് പെന്ഫ്രണ്ട് ബോക്സ് നല്കി. 2022-23 വാര്ഷിക പദ്ധതിയില് 50,000 രൂപ വകയിരുത്തിയാണ് നഗരസഭയിലെ എല്ലാ സര്ക്കാര് വിദ്യാലയങ്ങളിലും ബോക്സ് സ്ഥാപിച്ചത്. ബല്ല ജിഎച്ച്എസ്എസില് നഗരസഭ ചെയര്പേഴ്സണ് കെ.വി. സുജാത ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് കെ. ലത അധ്യക്ഷത വഹിച്ചു. സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് കെ.വി. മായാകുമാരി, കൗണ്സിലര്മാരായ ടി.വി. സുജിത് കുമാര്, എന്. ഇന്ദിര, കെ.വി. സുശീല, പ്രിന്സിപ്പല് അരവിന്ദാക്ഷന്, മുഖ്യാധ്യാപിക ശുഭലക്ഷ്മി, ഷൈന് പി. ജോസ് എന്നിവര് പ്രസംഗിച്ചു.